അപ്ഹോൾസ്റ്ററി അസോസിയേഷൻ ജില്ലാജാഥ ഫ്ലാഗ്ഓഫ്‌ ചെയ്തു

മാനന്തവാടി:അപ്ഹോൾസ്റ്ററി വർക്കേഴ്സ് അസോസിയേഷന്റെ അംഗത്വക്യാമ്പയിന്റെ ഭാഗമായി
ജില്ലാതലത്തിൽ നടത്തുന്ന പര്യടനയാത്ര തോണിച്ചാലിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ്ഓഫ്‌ ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ അഫീൽ അധ്യക്ഷത വഹിച്ചു.
പരമ്പരാഗത അപ്ഹോൾസ്റ്ററി വർക്കുകൾ പുതിയ
സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാറിയ കാലത്തെ താല്പര്യങ്ങൾ പരിഗണിച്ച്‌ മുന്നേറുന്ന വൈദഗ്ധ്യമുള്ള അപ്ഹോൾസ്റ്ററർമാരുടെ സേവനം തൊഴിൽ രംഗത്തെ നിർണ്ണായക സാന്നിധ്യമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

ജില്ലാ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ,ട്രഷറർ സനോജ് കുമാർ,അസീസ് കെ, സഞ്ജു വിൻസന്റ്,മനോജ് പി,ജോമേഷ് മാർട്ടിൻ,ഷാജഹാൻ
കെ സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Share Now

You may have missed