പുല്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി

പുല്പള്ളി: പുല്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്ന് സമീപത്തെ കച്ചവടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവ് വന്ന് പാമ്പിനെ പിടികൂടി ബസ് സ്റ്റാന്‍ഡിന് പുറത്തേക്ക് മാറ്റുകയായിരുന്നു. ഇരിപ്പിടത്തിന് സമീപത്തിന് മുകളിലായാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസവും ഇതിനു സമീപം പാമ്പിനെ കണ്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്‍ഭാഗത്ത് കാടുനിറഞ്ഞുകിടക്കുന്നതിനാലാണ് പാമ്പുകളുടെ ശല്യം വര്‍ധിച്ചതെന്നും ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്തെ കാട് വെട്ടിത്തെളിക്കാന്‍ നടപടി വേണമെന്നുമാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം.
Share Now