നിലമ്പൂർ തിരിച്ചു പിടിച്ചു യുഡിഎഫ്;ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

നിലമ്പൂർ:2016 ൽ പി വി അൻവറിനോടേറ്റ തോൽവിയ്ക്കുള്ള മധുര പ്രതികാരം കൂടിയായി 9 വർഷത്തിനു ശേഷമുള്ള മിന്നും വിജയം.
11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും UDF സ്ഥാനാർഥി കെ ബാബുവിനോടും എം സ്വരാജ് പരാജയപ്പെട്ടിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം സ്വരാജിനെ സ്വന്തം നാട്ടിൽ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ് ക്യാമ്പ്.
എന്നാൽ സ്വരാജിന് സ്വന്തം പഞ്ചായത്തായ പോത്തു കല്ലിൽ പോലും കാലിടറി.
മൂന്നാം സ്ഥാനത്ത് എത്തിയ പിവി അൻവർ രാഷ്ട്രീയ ലക്ഷ്യം നേടിയെന്നാണ് വിലയിരുത്തൽ.
അൻവർ കൂടെ ഉണ്ടായിരുന്നുവെങ്കിൽ ഭൂരിപക്ഷം കാൽലക്ഷം കടന്നേനെയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന അൻവറിനെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആവശ്യത്തിന് പ്രാധാന്യമുണ്ടെന്ന വിലയിരുത്തൽ സത്യമായതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്.
