അനുമോദന സമ്മേളനവും,വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

നരിക്കുനി:കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ എം എം എസ് , സംസ്കൃതം സ്കോളർഷിപ്പ്, യു എസ് എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പൂർവ്വകാല പ്രധാനാധ്യാപകനായ അഡ്വ.വി പി ശ്രീധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.2025-26 വർഷത്തെ വിജയോത്സവം പദ്ധതി വാർഡ് മെമ്പർ ഇ.കെ. ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് സി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ വിദ്യ കെ, സ്കൂൾ മാനേജർ പൂമംഗലത്ത് അബ്ദുറഹിമാൻ, പ്രധാനാധ്യാപിക ബിന്ദു എസ് കൃഷ്ണ, പിടിഎ പ്രസിഡണ്ട് ഒ പി കൃഷ്ണദാസ് മാസ്റ്റർ, മുൻ പ്രധാന അധ്യാപകൻ ഷജിൽ കുമാർ യു, ഹൈസ്കൂൾ ഹയർസെക്കൻഡറി വിജയോത്സവം കൺവീനർമാരായ അനിഷ പി, സുഹൈർ ടി പി, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ വി ജി എന്നിവർ സംസാരിച്ചു.

Share Now

You may have missed