AKRRDA ഇനി മണ്ണെ വിതരണം ചെയ്യില്ല

പേരാമ്പ്ര:വിതരണത്തിനായി ലഭ്യമാകുന്ന മണ്ണെണ്ണ സ്റ്റോക്ക് എടുക്കുന്നതല്ലെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലയിലെ എല്ലാ മണ്ണെണ്ണ ഡിപ്പോകളും അടച്ചുപൂട്ടിയതായിരുന്നു.നിലവിലിപ്പോൾ മണ്ണെണ്ണ ഡിപ്പോ പ്രവർത്തിക്കുന്നില്ല.സമീപ ജില്ലകളിൽ പോയി മണ്ണെണ്ണ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മണ്ണെണ്ണ റേഷ കടയിൽ ഡോർ ഡെലിവറി സംവിധാനത്തിലൂടെ നൽകണമെന്നും AKRRDA ആവശ്യപ്പെട്ടു.ഭക്ഷ്യ ധാന്യങ്ങൾ കൃത്യമായി റേഷൻ കടകളിൽ എത്താത്തത് കൊണ്ട് റേഷൻ വിതരണം മുടങ്ങുന്ന  സാഹചര്യമാണ് നിലവിലുള്ളതെന്നും,പരിഹാരത്തിനായി കോഴിക്കോട് RMO ഓഫീസിലേക്ക് ജൂൺ 28ന് മാർച്ച് നടത്താനും പേരാമ്പ്രയിൽ നടന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡണ്ട് ഇ.ശ്രീജൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന:സെക്രട്ടറി ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി പവിത്രൻ, പി അരവിന്ദൻ, സുനിൽകുമാർ , റഷീദ് കെ പി ബാബു, വികെ മുകുന്ദൻ, പുതുക്കോട് രവീന്ദ്രൻ, കെ കെ പരീത്, ശരിധരൻ മംങ്കര,ബൽരാജ്,ഷീബാ റാണി,മധുസുധൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി അഷറഫ് സ്വാഗതവും,യു. ഷിബു നന്ദിയും പറഞ്ഞു.

Share Now

You may have missed