ഭാരതമാതാവിനേയും ഗവർണ്ണറേയും അവഹേളിച്ച ശിവൻകുട്ടിയ്ക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധാർമ്മിക അവകാശമില്ല – സി.ആർ പ്രഫുൽ കൃഷ്ണൻ

 


വടകര :നിയമസഭയിൽ ആഭാസത്തരം കാണിച്ച് ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയാണ് ഇപ്പോൾ ഗവർണ്ണറെ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും ഇത് വിരോധാഭാസമാണെന്നും ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി.ആർ പ്രഫുൽ കൃഷ്ണൻ.കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി വടകരയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഭാരത മാതാവിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.സി. ബിനീഷ് അധ്യക്ഷത വഹിച്ചു . ടി.പി.രാജേഷ്, അഡ്വ. കെ.ദിലീപ്, എസ്.ആർ.ജയ്കിഷ്, പി.പി.വ്യാസൻ , എം.ജയസുധ, രഗിലേഷ് അഴിയൂർ, ജയസദാനന്ദൻ, പ്രിയങ്ക സി.പി , ഷൽനേഷ്,ഡി.കെ. മനു, ബൈജു കരിപ്പള്ളി എന്നിവർ പങ്കെടുത്തു.

Share Now

You may have missed